എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള NMMS, നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍ എന്നീ പരീക്ഷകള്‍ക്കു വേണ്ടിയുള്ള അപേക്ഷാ ഫോം STATE LEVEL NATIONAL TALENT SEARCH EXAMINATION (STATE LEVEL NTSE) 2011-2012 FORM AND NATIONAL MEANS CUM MERIT SCHOLARSHIP EXAMINATION (NMMSE) 2011-2012 CLICK HERE

Thursday, 30 June 2011

പ്രിയ ഭക്ഷണം



ഇ‍ഷ്‍ടപ്പെട്ട ഭക്ഷണം! അത് ഞാന്‍ യാതൊരു വിധ പരി‍ചയപ്പെടുത്തലുകളും കൂടാതെ എന്റെ ഇഷ്ടപ്പെട്ട വിഭവത്തെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നു.സദ്യ!
ഇത് കേട്ടപ്പോള്‍ നിങ്ങള്‍ക്കെന്തു തോന്നി? എനിക്ക് വിശപ്പു തോന്നുന്നു.പത്തോളം വിഭവങ്ങള്‍. വലിയ ആനപപ്പടവും പായസവും. പായസം പ്രഥമനായാല്‍ മതി. അയ്യോ എനിക്ക് വയ്യ, വയറില്‍ കുളിരുകോരുന്നേ.........എന്റെ കൈകളിലെ രോമങ്ങള്‍ ബ്രെക്ക്ഡാന്‍സ് കളിക്കുന്നേ.............എന്തുകൊണ്ട് സദ്യ? സദ്യയില്‍ ഒരു കേരളത്തനിമയുണ്ട്.ഒരു കേരള ഭംഗിയുണ്ട്.രുചികരമായ കറിക്കൂട്ടുകള്‍ നിറഞ്ഞതാണ് എന്റെ സദ്യ.ക്ഷമിക്കണം സദ്യയോടുള്ള ഇഷ്ടം കാരണം
എന്റേതായി സദ്യ. സദ്യപ്രേമിയായതിനാല്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രധാന കറികള്‍ രസവും സാമ്പാറുമാണല്ലോ? എനിക്ക് ഇവ രണ്ടിനോടും ഒരു പ്രത്യേക ഇഷ്ടമാണ് സദ്യയ്ക്ക് കരിമീനും കൂടി ഉണ്ടായാല്‍ പിന്നെ അടുത്ത ദിവസത്തേക്ക് ഒന്നും വേണ്ട എന്നതാണ് സ്ഥിതി. ഇപ്പോള്‍ പോലും എന്റെ വയറ് മന്ത്രിക്കുന്നു സദ്യ......സദ്യ......സദ്യ.........
എന്നാല്‍ ഒരു വലിയ സത്യം കൂടി പറയട്ടെ. ഇതെഴുതുന്ന സമയത്ത് നന്നായി വിശക്കുന്നുണ്ട്. പ്രിയ സദ്യയ്ക്ക് എഴുതുന്ന ഒരു കത്തായി ഇതു പരിഗണിക്കുക. ഒരായിരം സ്നേഹപൂക്കള്‍ സമര്‍പ്പിക്കുന്നു എന്റെ പ്രിയപ്പെട്ടവള്‍ക്ക്.ഇനിയും അനവധി പേരുടെ രസമുകുളങ്ങള്‍ക്ക് നവ്യാനുഭവം നല്കാന്‍ നിനക്കു കഴിയട്ടെ.

ആലിയ.പി
9.c

1 comment:

  1. നന്നായിരിക്കുന്നു.അഭിനന്ദനങ്ങൾ.
    ഇവിടെയും ഒരു സദ്യയുണ്ട്.http://ponmalakkaran.blogspot.com/2011/04/blog-post.html

    ദയവായി world verification ഒഴിവാക്കൂ..

    ReplyDelete