കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂര്‍
ലഘുചരിത്രം
മലയാള ഭാഷാപിതാവിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ തിരൂരില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ ഐതീഹ്യപ്പെരുമയുള്ള ആലത്തിയൂര്‍
ഗ്രാമം.
ഇവിടെ 1976-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് കെ.എച്ച്.എം.ഹൈസ്കൂള്‍ ഉദ്ഘാടനം ചെയ്തു.യശശ്ശരീരനായ മുളന്തല ഹംസഹാജിയാണ് സ്ഥാപകനും പ്രഥമ മാനേജരും.ആലത്തിയൂരിലെ പൗരപ്രമുഖനായിരുന്ന കുഞ്ഞിമോന്‍ ഹാജിയെ അനുസ്മരിച്ചുകൊണ്ടാണ് സ്കൂളിന് പേര് നല്‍കിയിരിക്കുന്നത്.
തൃപ്രങ്ങോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂളില്‍ മംഗലം,വെട്ടം,പുറത്തൂര്‍,തിരുന്നാവായ,തലക്കാട് മുതലായ സമീപ പഞ്ചായത്തുകളിലെ വലിയൊരു വിഭാഗം കുട്ടികളും പഠിക്കുന്നുണ്ട്.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഇരുപത്തിമൂവ്വായിരത്തിലധികം പേര്‍ ഇവിടെ നിന്നും പഠിച്ചിറങ്ങി.ഇപ്പോള്‍ 8,9,10 ക്ലാസുകളില്‍ 46 ഡിവിഷനുകളിലായി രണ്ടായിരത്തി എണ്ണൂറിലധികം കുട്ടികള്‍ പഠിക്കുന്നു.84 അധ്യാപകരും 7 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
സയന്‍സിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചുകള്‍ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ 2010 ആഗസ്റ്റ് 13-ന് പ്ലസ്-1
ക്ലാസ്സുകള്‍ ആരംഭിച്ചു.120 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം പ്ലസ്-1 ന് ചേര്‍ന്നത്.
ശ്രീ.പി.രാമവാര്യര്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍.തുടര്‍ന്ന് ശ്രീ വി.വി.രാമന്‍,ശ്രീ വി.പി.എന്‍ ഗരുഡത്ത്,ശ്രീ കെ.പി.അബ്ദുള്‍ ഖാദര്‍,ശ്രീമതി സി.കെ.ശാന്തകുമാരി എന്നീ അധ്യാപകരാണ് ആ സ്ഥാനം അലങ്കരിച്ചത്.ശ്രീമതി പി.സരോജിനി ടീച്ചറാണ് ഇപ്പോഴത്തെ
ഹെഡ്മിസ്ട്രസ്.സ്ഥാപക മാനേജര്‍ ഹംസ ഹാജിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ എം.മുഹമ്മദ് കുട്ടി സാഹിബൂം പിന്നീട് മകള്‍ ശ്രീമതി എം.ആമിന ബീവിയും മാനേജര്‍മാരായി.ഇപ്പോഴത്തെ മാനേജര്‍ ശ്രീ.കെ.സെയ്തുഹാജിയാണ്.
കേരളത്തിലേറ്റവും കൂടുതല്‍ കുട്ടികള്‍ എസ്.എസ്.എല്‍.സി.പരീക്ഷ എഴുതുന്ന കേന്ദ്രങ്ങളിലൊന്നാണിത്.പഠന-പാഠ്യേതര രംഗത്തും നമ്മുടെ
സ്കൂള്‍ മുന്‍പന്തിയിലാണ്.കേരളത്തിലെ സ്കൂള്‍ ചരിത്രത്തിലാദ്യമായി 1996 സെപ്റ്റംബറില്‍ ചിമിഴ് എന്ന പേരില്‍ പ്രിന്റഡ് സ്കൂള്‍ മാസിക
പ്രസിദ്ധീകരിക്കാനും നമുക്കായി.ഫുട്ബോളില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ മുഹമ്മദ് ഇര്‍ഷാദ്.ടി.വി നമ്മുടെ സ്കൂളിന്റെ അഭിമാനമായത് കഴിഞ്ഞ വര്‍ഷത്തെ മറ്റൊരു നേട്ടം.ഇത്തവണയും എസ്.എസ്.എല്‍.സി ക്ക് ഉയര്‍ന്ന വിജയ ശതമാനം നേടാനായത് കൂട്ടായ്മയുടെ വിജയമാണ്. നമ്മുടെ സ്കൂളിലെ മൂന്ന് കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് ലഭിച്ചു.ജില്ല,സബ്ജില്ല കലാ-കായികമേളകളില്‍ നമ്മുടെ സ്കൂളിന്റെ സജീവ
സാന്നിദ്ധ്യം ശ്രദ്ധേയമാണ്.സംസ്ഥാന തലത്തിലും നമ്മുടെ കുട്ടികള്‍
മികവ് തെളിയിച്ചു.ലൈബ്രറി,സയന്‍സ്-കമ്പ്യൂട്ടര്‍ ലാബുകള്‍,സ്മാര്‍ട്ട് ക്ലാസ്റൂം മറ്റു അടിസ്ഥാന സൗകര്യങ്ങളും സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്.
സ്കൂളിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മാനേജ്മെന്റ്,പി.ടി.എ,വെല്‍ഫെയര്‍ കമ്മിറ്റി,ഗ്രാമ പഞ്ചായത്ത് എന്നിവയുടെ അകമഴിഞ്ഞ സഹകരണമുണ്ട്.പ്ലസ്-2 ബ്ലോക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.മുഴുവന്‍ ജനങ്ങളുടേയും
അനുഗ്രഹാശിസ്സുകളോടെ,അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമയില്‍ കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആലത്തിയൂരിന്റെ വിദ്യാഭ്യാസ കായിക സാംസ്കാരിക ചരിത്രം മാറ്റിയെഴുതുകയാണ്.